Short Vartha - Malayalam News

സെപ്റ്റംബറിലും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

വടക്ക് കിഴക്കന്‍ അറബിക്കടലില്‍ പാകിസ്ഥാന്‍ തീരത്തിന് മുകളിലായി അസ്ന ചുഴലിക്കാറ്റും വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്ര ന്യുനമര്‍ദ്ദവും സ്ഥിതിചെയ്യുന്നതിനെ തുടര്‍ന്നാണ് സെപ്റ്റംബറിലും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ സെപ്റ്റംബര്‍ മാസത്തില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. മണ്‍സൂണ്‍ ആരംഭിച്ച ജൂണ്‍ മാസത്തില്‍ 25 ശതമാനം കുറവ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.