Short Vartha - Malayalam News

രാത്രി ഉപഭോഗം കൂടുന്ന സമയത്തെ വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചന: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയില്‍ വൈദ്യുതി ഉപഭോഗം കൂടുന്ന സമയത്തെ നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചു കഴിഞ്ഞുവെന്നും ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.