Short Vartha - Malayalam News

സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് മൂന്ന് മാസം കൂടി തുടരും

2023 നവംബറില്‍ നിലവില്‍ വന്ന നിരക്കുകള്‍ സെപ്റ്റംബര്‍ 30 വരെ തുടരാനാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം. നിലവിലെ നിരക്കിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പ്രതിമാസ ബില്ലില്‍ യൂണിറ്റിന് ഒമ്പത് പൈസ നിരക്കില്‍ മൂന്ന് മാസത്തേക്ക് കൂടി ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനും KSEBയ്ക്ക് അനുമതി നല്‍കി.