Short Vartha - Malayalam News

നാളെ ഓണ്‍ലൈനായി ബില്ലടയ്ക്കാനാകില്ലെന്ന് KSEB

നാളെ രാവിലെ ഏഴ് മണി മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേയ്ക്കാമെന്ന് KSEB അറിയിച്ചു. ഡേറ്റ സെന്റര്‍ നവീകരണത്തിന്റെ ഭാഗമായാണ് തടസം നേരിടുന്നത്. KSEBയുടെ മറ്റു സോഫറ്റ്‌വെയര്‍ ആപ്ലിക്കേഷനുകളും തടസ്സപ്പെടാനിടയുണ്ടെന്നും KSEB അറിയിച്ചു. വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫിസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.