Short Vartha - Malayalam News

പേമാരിയിൽ KSEBക്ക് 51.4 കോടി രൂപയുടെ നഷ്ടം

സംസ്ഥാനത്തുടനീളം കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും KSEBക്ക് 51.4 കോടി രൂപയുടെ നാശനഷ്ടം. മലബാർ മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. സംസ്ഥാനത്താകെ 5961 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടു എന്നാണ് പ്രാഥമിക കണക്ക്. 11 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്കൾക്കാണ് വൈദ്യുതി തടസ്സമുണ്ടായത്. കണ്ണൂർ, ശ്രീകണ്ഠപുരം, കാസർഗോഡ് , പാലക്കാട് , ഷൊർണൂർ , കൊട്ടാരക്കര, കോഴിക്കോട്, വടകര ഇലക്ട്രിക്കൽ സർക്കിളുകളെയും പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിളിലെ അടൂർ ഡിവിഷനിലുമാണ് തീവ്രമായ നാശനഷ്ടങ്ങൾ ഉണ്ടായത്.