Short Vartha - Malayalam News

മുകേഷിനെതിരായ മീ ടൂ ആരോപണം ഓർമ്മിപ്പിച്ച് കാസ്റ്റിംഗ് ഡയറക്ടർ

നടനും MLA യുമായ മുകേഷിനെതിരായ മീ ടൂ ആരോപണം വീണ്ടും ഓർമ്മിപ്പിച്ച് കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ്. 2018 ലാണ് മുകേഷിനെതിരെ ടെസ് ജോസഫ് മീ ടൂ ആരോപണം ഉന്നയിച്ചത്. 19 വർഷങ്ങൾക്ക് മുമ്പ് ഒരു ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ ചെന്നൈയിലെ ഹോട്ടലിൽ വെച്ച് മുകേഷ് മോശമായി പെരുമാറി എന്നായിരുന്നു ടെസ് ജോസഫിന്റെ ആരോപണം. തനിക്കെതിരായ മീ ടൂ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടില്ലയെന്നും മുകേഷ് പറഞ്ഞു.