Short Vartha - Malayalam News

ലൈംഗിക പീഡനക്കേസ്: മുകേഷിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ലൈംഗിക പീഡനക്കേസിൽ നടനും MLA യുമായ എം. മുകേഷിന്റെ ജാമ്യ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ച കോടതി ഈ മാസം 3 വരെ മുകേഷിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. താന്‍ നിരപരാധിയാണെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്തതാണെന്നുമാണ് മുകേഷ് ജാമ്യ ഹർജിയിൽ പറയുന്നത്. ബ്ലാക്ക്മെയില്‍ ചെയ്തതിന്റെ തെളിവുകൾ മുകേഷ് അഭിഭാഷകന് കൈമാറിയിരുന്നു. ഈ തെളിവുകളെല്ലം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. അതേ സമയം മുകേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് കോടതിയില്‍ സത്യവാങ്ങ്മൂലം സമർപ്പിക്കും.