Short Vartha - Malayalam News

ലൈംഗിക പീഡനക്കേസ്: മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വ്യാഴാഴ്ച

ലൈംഗിക പീഡനക്കേസിൽ നടൻ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം മുനിസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. അതേസമയം പരാതിയുന്നയിച്ച ആലുവ സ്വദേശിയായ നടിക്കെതിരെ മുകേഷ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചു. മുകേഷിന് മുൻകൂർ ജാമ്യം നൽകരുതെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പോലീസ് വാദിച്ചു. മുകേഷിനൊപ്പം, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളിലും വ്യാഴാഴ്ച ഉത്തരുവുണ്ടാകും. ഇതേ നടി തന്നെയാണ് മണിയൻപിള്ള രാജുവിനെതിരെയും അഡ്വ. ചന്ദ്രശേഖറിനെതിരെയും പരാതി നൽകിയിരിക്കുന്നത്.