Short Vartha - Malayalam News

മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം; ഹൈക്കോടതില്‍ അപ്പീല്‍ നല്‍കുന്നത് വിലക്കി സര്‍ക്കാര്‍

പീഡനക്കേസില്‍ നടനും MLAയുമായ എം. മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അപ്പീല്‍ സമര്‍പ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം തടഞ്ഞ് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍. പരാതി നല്‍കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.