Short Vartha - Malayalam News

സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കി

ലൈംഗികാരോപണക്കേസ് നേരിടുന്ന നടനും MLA യുമായ മുകേഷിനെ സിനിമാ നയം കരട് രൂപീകരണ സമിതിയിൽനിന്ന് പുറത്താക്കി. CPI(M) ന്റെ നിർദേശ പ്രകാരമാണു മുകേഷിനെ ഒഴിവാക്കിയത്. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നടത്തുന്ന കോൺക്ലേവിനു മുന്നോടിയായി ഷാജി എൻ.കരുണിനെ ചെയർമാനാക്കി സർക്കാർ രൂപീകരിച്ച സമിതിയിൽ മഞ്ജു വാര്യര്‍, സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി.അജോയ് എന്നിവരാണ് അംഗങ്ങൾ.