Short Vartha - Malayalam News

ലൈംഗികാതിക്രമ പരാതി; മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ കൊല്ലം MLA എം. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. RYF ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ MLA ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലും ചെരിപ്പും എറിഞ്ഞു. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. UDF കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തിലും പ്രതിഷേധ മാര്‍ച്ച് നടത്തി. മുകേഷ് രാജിവെയ്ക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.