Short Vartha - Malayalam News

മൈക്രോസോഫ്റ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ഓഫീസ്, ക്ലൗഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളില്‍ ഒന്നിലധികം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി കുറ്റവാളികള്‍ക്ക് നിങ്ങളുടെ സിസ്റ്റത്തിലോ പ്ലാറ്റ്ഫോമിലോ കൂടുതല്‍ നിയന്ത്രണം കൈവരിക്കാനാവുകയും വിവരങ്ങള്‍ കൈക്കലാക്കാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും സൈബറാക്രമണം നടത്താനും സാധിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് മൈക്രോസോഫ്റ്റ് പരിഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് എല്ലാ ഉപയോക്താക്കളോടും പുതിയ അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കമ്പനി ആവശ്യപ്പെടുന്നു.