Short Vartha - Malayalam News

ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിയ്ക്ക് (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം) അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. 23 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2025 ഏപ്രില്‍ ഒന്നു മുതല്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരും. നിലവിലുള്ള നാഷണല്‍ പെന്‍ഷന്‍ സ്‌കീം വേണോ അതോ പുതിയ സ്‌കീം വേണോയെന്ന് ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.