Short Vartha - Malayalam News

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍

പൂജ ഖേദ്കറെ യുണിയന്‍ പബ്ലിക് സര്‍വീസ് കമീഷണന്‍ അവരെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഗുരുതരമായ ആരോപണങ്ങളാണ് പൂജ ഖേദ്കര്‍ നേരിട്ടത്. ചട്ടം മറികടന്നുകൊണ്ട് സിവില്‍ സര്‍വീസസ് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് UPSC നടപടി സ്വീകരിച്ചത്. കമീഷന്റെ പരീക്ഷകളില്‍നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. 2022ല്‍ പരീക്ഷയെഴുതനായി വ്യാജ OBC, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ പൂജ സമര്‍പ്പിച്ചതായാണ് കണ്ടെത്തല്‍.