Short Vartha - Malayalam News

സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്ന് ഇലോണ്‍ മസ്‌ക്

സൂര്യനില്‍ നിന്നുള്ള കാന്തിക പ്രവാഹത്തെ തുടര്‍ന്ന് ഉപഗ്രഹങ്ങള്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചത്. കാന്തിക പ്രവാഹത്തിന്റെ തീവ്രത വ്യക്തമാക്കുന്ന പ്ലാനറ്ററി K ഇന്‍ഡക്സ് ഡാറ്റയുടെ ചിത്രം എക്‌സിലൂടെ പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെയ് മൂന്നിന് സൂര്യനിലുണ്ടായ X 1.6 ക്ലാസ് സൗരജ്വാലയും പിന്നാലെ മെയ് നാലിനുണ്ടായ M 9.1 ക്ലാസ് സൗരജ്വാലയുമാണ് ഇതിന് കാരണമെന്നാണ് പറയുന്നത്.