Short Vartha - Malayalam News

ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് എക്‌സ്

മാര്‍ച്ച് 26നും ഏപ്രില്‍ 25നും ഇടയില്‍ 184241 അക്കൗണ്ടുകളാണ് എക്‌സ് ബ്ലോക്ക് ചെയ്തത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, അനുവാദമില്ലാതെ നഗ്നത പ്രചരിപ്പിക്കല്‍ എന്നിവ നടത്തിയ അക്കൗണ്ടുകളാണ് നീക്കം ചെയ്തതില്‍ ഭൂരിഭാഗവും. ഭീകരവാദം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 1303 അക്കൗണ്ടുകളാണ് നടപടി നേരിട്ടത്. ഇന്ത്യയിലെ ഉപഭോക്താക്കളില്‍ നിന്ന് എക്‌സിന് 18562 പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.