Short Vartha - Malayalam News

ആപ്പ് ജനപ്രിയമല്ല; ഗൂഗിള്‍ പോഡ്കാസ്റ്റ് നിര്‍ത്തലാക്കുന്നതായി കമ്പനി

2024 ജൂണ്‍ 23ന് ഗൂഗിള്‍ പോഡ്കാസ്റ്റ് ഷട്ട് ഡൗണ്‍ ചെയ്യാന്‍ പോവുകയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2018ല്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലെത്തിയ ആപ്പിന് 750,000 യൂസര്‍മാരും 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഉണ്ടായിട്ടുണ്ട്. പോഡ്കാസ്റ്റ് ശ്രോതാക്കളോട് യൂട്യൂബ് മ്യൂസിക് ആപ്പിലേക്ക് മൈഗ്രേറ്റ് ചെയ്യാനാണ് ഗൂഗിള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പോഡ്കാസ്റ്റ് സബ്‌സ്‌ക്രൈബ് ചെയ്ത യൂസര്‍മാര്‍ക്ക് അത് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റുവാനുള്ള സൗകര്യവും കമ്പനി സജ്ജമാക്കിയിട്ടുണ്ട്.