Short Vartha - Malayalam News

ഇസ്രായേലുമായുള്ള കരാറിനെതിരെ പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍

പ്രോജക്ട് നിംബസ് എന്ന പേരില്‍ ഇസ്രായേലുമായുള്ള കമ്പനിയുടെ ക്ലൗഡ് കംപ്യൂട്ടിംഗ് കരാറിനെതിരെ പ്രതിഷേധിച്ച 28 ജീവനക്കാരെയാണ് ഗൂഗിള്‍ പിരിച്ചുവിട്ടത്. കരാറിനെതിരെ കമ്പനിയുടെ രണ്ട് ഓഫീസുകളില്‍ ജീവനക്കാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധസമരം നടത്തിയിരുന്നു. ഗൂഗിളിന്റെ ക്ലൗഡ് CEO തോമസ് കുര്യന്റെ ഓഫീസില്‍ എട്ട് മണിക്കൂറിലധികം പ്രതിഷേധിച്ച ചില ജീവനക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുന്നത്. 2021ലാണ് ഇസ്രായേലും ഗൂഗിളും ആമസോണും പ്രോജക്റ്റ് നിംബസ് എന്ന പേരില്‍ 1.2 ബില്യണ്‍ ഡോളറിന്റെ AI, നിരീക്ഷണ സംവിധാനം എന്നിവയ്ക്കുളള കരാര്‍ ഒപ്പുവെച്ചത്.