Short Vartha - Malayalam News

പിരിച്ചുവിടല്‍ തുടര്‍ന്ന് ടെക് കമ്പനികള്‍; ജൂണില്‍ ജോലി നഷ്ടമായത് 1400ലേറെ പേര്‍ക്ക്

ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള ടെക് കമ്പനികളില്‍ നിന്നായി ജൂണ്‍ മാസത്തെ ആദ്യ ആഴ്ചയില്‍ 1400ലേറെ പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹോളോ ലെന്‍സ്, അഷ്വര്‍ മൂണ്‍ഷോട്സ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച 1000 പേരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ക്ലൗഡ് യൂണിറ്റില്‍ നിന്നുള്ള 100 ലധികം ആളുകളെയാണ് ഗൂഗിള്‍ പിരിച്ചുവിടുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഏഴോളം കമ്പനികളാണ് ഇത്തരത്തില്‍ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്.