Short Vartha - Malayalam News

മൈക്രോസോഫ്റ്റ് തകരാറില്‍; ലോകമെമ്പാടും സേവനങ്ങള്‍ തടസപ്പെട്ടു

മൈക്രോസോഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് ലോകമെമ്പാടുമുളള വിമാന സര്‍വീസുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബാങ്കുകളുടെ പ്രവര്‍ത്തനം, മാധ്യമ സ്ഥാപനങ്ങള്‍, ഐടി മേഖല തുടങ്ങി വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. സ്പൈസ്ജെറ്റ്, ആകാശ എയര്‍, എയര്‍ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനത്തെയും തകരാര്‍ ബാധിച്ചു. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്കില്‍ ഉണ്ടായ പ്രശ്‌നം മൂലമാണ് വിന്‍ഡോസ് പണിമുടക്കിയതെന്നാണ് വിലയിരുത്തല്‍.