Short Vartha - Malayalam News

AI ഉപയോഗിച്ച് ഇന്ത്യന്‍ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്താന്‍ ചൈന പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

AIയുടെ സഹായത്തോടെ നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലെയും അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും തിരഞ്ഞെടുപ്പുകള്‍ തടസപ്പെടുത്താന്‍ ചൈന പദ്ധതിയിടുന്നതായി മൈക്രോസോഫ്റ്റ്. ചൈനയുടെ പിന്തുണയുള്ള സൈബര്‍ ഗ്രൂപ്പുകള്‍ 2024ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണു മൈക്രോസോഫ്റ്റിന്റെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ ചൈന സോഷ്യല്‍ മീഡിയ വഴി AI നിര്‍മിത ഉള്ളടക്കം വിന്യസിക്കുമെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.