Short Vartha - Malayalam News

മൈക്രോസോഫ്റ്റ് തകരാര്‍; യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് വിമാനക്കമ്പനികള്‍

മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ഇന്ത്യയിലെ വിമാന സര്‍വീസുകള്‍ക്ക് തടസം നേരിട്ടു. ഡല്‍ഹി, ബെംഗളൂരു, മുംബൈ ഉള്‍പ്പെടെയുളള വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ വൈകി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെ നിരവധി വിമാനക്കമ്പനികളുടെ ബുക്കിങും ചെക്ക്-ഇന്‍ സേവനങ്ങളും തടസപ്പെട്ടു. യാത്രക്കാരോട് നേരത്തെ വിമാനത്താവളത്തിലെത്താനും വിമാനക്കമ്പനികള്‍ അഭ്യര്‍ത്ഥിച്ചു. വിമാനസര്‍വീസ് മാത്രമല്ല ബാങ്കുകള്‍, ടെലികോം കമ്പനികള്‍, ടിവി, റേഡിയോ ബ്രോഡ്കാസ്റ്ററുകള്‍ എന്നിങ്ങനെ നിരവധി മേഖലകളെ തകരാര്‍ ബാധിച്ചു.