Short Vartha - Malayalam News

ദുബായില്‍ കനത്ത മഴ; കേരളത്തില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്കുള്ള വിമാനങ്ങള്‍ ഇന്നും റദ്ദാക്കി. ഇന്നലെ രാത്രി 10.20ന് കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് വിമാനം ഇനിയും പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാവിലെ 10.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുകയുള്ളു. വൈകിട്ട് 5.05ന് ദുബായില്‍ നിന്നും എത്തേണ്ട ഇന്‍ഡിഗോ വിമാനവും പുലര്‍ച്ചെ 2.45ന് എത്തേണ്ട ഇന്‍ഡിഗോയുടെ ദോഹ വിമാനവും 3.15ന് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും റദ്ദാക്കി. കോഴിക്കോട് നിന്നും ദുബായിലേക്ക് ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനവും പുറപ്പെട്ടിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.