Short Vartha - Malayalam News

കേരള സെക്ടറില്‍ വിവിധ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ

മേയ് അവസാനം വരെ നിരവധി വിമാനങ്ങളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് എയര്‍ ഇന്ത്യ അധികൃതര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മെയ് 29, 31 തീയതികളില്‍ കോഴിക്കോട്-മസ്‌കറ്റ്, മെയ് 30, ജൂണ്‍ ഒന്ന് തീയതികളില്‍ മസ്‌കറ്റ്-കോഴിക്കോട് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. മെയ് 30ന് തിരുവനന്തപുരത്തു നിന്ന് മസ്‌കറ്റിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും, 31ന് കണ്ണൂരില്‍ നിന്ന് മസ്‌കറ്റിലേക്കും ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി. ജൂണ്‍ മാസത്തില്‍ നിരവധി വിമാനങ്ങള്‍ മെര്‍ജ് ചെയ്യുകയും ചെയ്തു.