Short Vartha - Malayalam News

എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം – റിയാദ് റൂട്ടിൽ നേരിട്ട് സർവീസ് ആരംഭിക്കുന്നു

എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും തിരിച്ചും നേരിട്ട് സർവീസ് ആരംഭിക്കുന്നു. സെപ്റ്റംബർ 9 മുതലാണ് സർവീസ് ആരംഭിക്കുക. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5:55ന് പുറപ്പെടുന്ന വിമാനം രാത്രി 10:40ന് റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെത്തും. തുടർന്ന് അന്ന് രാത്രി 11:30ന് റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടക്കയാത്ര നടത്തുന്ന വിമാനം പിറ്റേന്ന് രാവിലെ 7:30ന് തിരുവനന്തപുരത്ത് എത്തും. എല്ലാ തിങ്കളാഴ്ചകളിലുമാണ് സർവീസ്. നിലവിൽ റിയാദിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ യാത്രക്കാർ റിയാദിലേക്കുള്ള യാത്രയിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുതിയ വിമാന സർവീസ് ആരംഭിക്കുന്നതോടെ പ്രവാസികൾ നേരിട്ടിരുന്ന ഈ യാത്രാദുരിതത്തിന് അറുതിയാകും.