Short Vartha - Malayalam News

യാത്രക്കാര്‍ക്ക് തിരിച്ചടി; ബഹ്‌റൈന്‍-ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി

ഓപ്പറേഷന്‍സ് കാരണങ്ങള്‍ പറഞ്ഞാണ് ഇന്ന് ബഹ്‌റൈനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. ഇന്ന് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് വ്യാഴാഴ്ചത്തെ വിമാനത്തില്‍ യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. ബഹ്‌റൈന്‍- ഡല്‍ഹി സര്‍വീസുകള്‍ മുടങ്ങുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.