Short Vartha - Malayalam News

കൂടുതല്‍ ആഭ്യന്തര സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ആറ് പുതിയ നേരിട്ടുള്ള വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം - ചെന്നൈ, ചെന്നൈ - ഭുവനേശ്വര്‍, ചെന്നൈ - ബാഗ്ഡോഗ്ര, കൊല്‍ക്കത്ത - വാരണാസി, കൊല്‍ക്കത്ത - ഗുവാഹത്തി, ഗുവാഹത്തി - ജയ്പൂര്‍ എന്നീ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് തിരുവനന്തപുരം - ചെന്നൈ റൂട്ടില്‍ ആഴ്ച തോറുമുണ്ടായിരുന്ന സര്‍വീസുകളുടെ എണ്ണം രണ്ടില്‍ നിന്നും ഒന്‍പതായും വര്‍ധിപ്പിച്ചു.