Short Vartha - Malayalam News

എയർ ഇന്ത്യ എക്സ്പ്രസ് കരിപ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിലേക്ക് പ്രതിദിനം രണ്ട് വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ജൂലൈ അഞ്ച് മുതലാണ് പുതിയ സർവീസ് ആരംഭിക്കുക. രാവിലെ 11:20 നും വൈകിട്ട് 4:20 നുമാണ് വിമാന സർവീസുകൾ. ഇതോടെ കരിപ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള പ്രതിദിന വിമാന സർവീസുകളുടെ എണ്ണം നാലായി.