Short Vartha - Malayalam News

കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം കൊച്ചിയില്‍ ഇറക്കി; പ്രതിഷേധിച്ച് യാത്രക്കാര്‍

ദുബായില്‍ നിന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കിയത്. അതേസമയം പുലര്‍ച്ചെ 2.15 ന് എത്തിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ ഇപ്പോഴും ഇറങ്ങിയിട്ടില്ല. വിമാനത്താവളത്തിലേക്ക് പോകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും യാത്രക്കാര്‍ ഇത് നിരസിക്കുകയായിരുന്നു. വിമാനത്തില്‍ തന്നെ തിരികെ കോഴിക്കോട് എത്തിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.