Short Vartha - Malayalam News

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ബോംബ് ഭീഷണി; മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇന്ന് പുലര്‍ച്ചെ മുംബൈയിലെ എയര്‍ ഇന്ത്യ കോള്‍ സെന്ററിലേക്ക് സന്ദേശം അയച്ച മലപ്പുറം സ്വദേശിയായ സുഹൈബ് (29) ആണ് പിടിയിലായത്. ഭീഷണി മുഴക്കിയ AI 149 വിമാനത്തില്‍ കയറാെനത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒന്നര ആഴ്ച മുന്‍പു ലണ്ടനില്‍ നിന്നു തിരിച്ചെത്തിയ ഇവരുടെ കുട്ടിക്കു വിമാനത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായി. അതിനാല്‍ തിരിച്ചുപോകുന്ന ടിക്കറ്റ് കുറച്ചു ദിവസത്തേക്കു കൂടി നീട്ടി നല്‍കണമെന്നു മൂന്ന് ദിവസം മുന്‍പ് ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും അത് ചെയ്യാതിരുന്നതിനെ തുടര്‍ന്നായിരുന്നു ബോംബ് ഭീഷണി മുഴക്കിയത്.