Short Vartha - Malayalam News

പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഖലിസ്ഥാന്‍ ഭീഷണി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീഷണി. മലയാളി രാജ്യസഭാ MPമാരായ വി.ശിവദാസിനും എ.എ. റഹീമിനും ഇന്നലെ രാത്രി 11.30 ഓടെയാണ് ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ പേരിലുള്ള പേരിലുള്ള ഭീഷണി സന്ദേശം ലഭിച്ചത്. MPമാര്‍ ഉടന്‍ തന്നെ ഡല്‍ഹി പോലീസിന് വിവരം കൈമാറി. ഭീഷണിയെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ സുരക്ഷ ശക്തമാക്കി.