Short Vartha - Malayalam News

വിവേചനപരമായ ബജറ്റ്: പാര്‍ലമെന്റില്‍ പ്രതിഷേധവുമായി ഇന്ത്യാസഖ്യ നേതാക്കള്‍

കേന്ദ്ര ബജറ്റില്‍ NDA ഇതര സംസ്ഥാനങ്ങളെ അവഗണിച്ചെന്നാരോപിച്ച് ഇന്ത്യാസഖ്യ നേതാക്കള്‍ പാര്‍ലമെന്റ് അങ്കണത്തില്‍ ബാനറുകളുയര്‍ത്തി പ്രതിഷേധിച്ചു. വിഷയത്തില്‍ കേന്ദ്രം വിശദീകരണം നല്‍കിയില്ലെങ്കില്‍ വോക്കൗട്ട് നടത്താനാണു നേതാക്കളുടെ തീരുമാനം. ബജറ്റിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന ഇന്ത്യാസഖ്യ നേതാക്കളുടെ യോഗത്തിലാണ് പ്രതിഷേധം നടത്താന്‍ തീരുമാനമായത്.