Short Vartha - Malayalam News

ആശ്വാസം: സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

കേന്ദ്ര ബജറ്റിന് പിന്നാലെ പവന് 2000 രൂപ കുറഞ്ഞു. ഒരു പവന് 51,960 രൂപയാണ് ഇന്നത്തെ വിപണി വില. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഗ്രാമിന് 250 രൂപയാണ് കുറഞ്ഞത്. ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് പവന് 200 രൂപ കുറഞ്ഞ് 54,000ല്‍ താഴെയെത്തിയിരുന്നു. ഇതോടെ രണ്ടു തവണകളായി ഇന്ന് പവന് 2200 രൂപയാണ് കുറഞ്ഞത്. രണ്ടു തവണകളായി ഗ്രാമിന് 275 രൂപ കുറഞ്ഞു. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ആറ് ശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.