Short Vartha - Malayalam News

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6680 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 53440 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണവില ഒറ്റയടിക്ക് 400 രൂപ കൂടി 53,760 എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരുന്നു. ഓണം, വിവാഹ സീസണായതിനാല്‍ വില കുറയുന്നത് സ്വര്‍ണ വിപണിയ്ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തുന്നത്.