Short Vartha - Malayalam News

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഇന്ന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,800 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 6850 രൂപയുമായി. സെപ്റ്റംബര്‍ 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 55040 രൂപ രേഖപ്പെടുത്തിയിരുന്നു. അന്ന് ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. ഇങ്ങനെ വില വര്‍ധിച്ചുകൊണ്ടിരുന്ന സ്വര്‍ണത്തിന്റെ വില കഴിഞ്ഞ ദിവസം മുതലാണ് നേരിയ തോതില്‍ കുറയാന്‍ തുടങ്ങിയത്.