Short Vartha - Malayalam News

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില ആദ്യമായി 56,000 തൊട്ടു. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെയാണ് 56,000 രൂപയിലെത്തിയത്. ഗ്രാമിന് 20 രൂപ കൂടി 7000 രൂപയായി. അഞ്ചു ദിവസത്തിനിടെ 1400 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയത്.