Short Vartha - Malayalam News

കുതിച്ചുയർന്ന് സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 120 രൂപ കൂടിയതോടെ പവന്റെ വില 55,040 രൂപയിലെത്തി. ഒരു ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും 55,000 കടക്കുന്നത്. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 6880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 11 ദിവസത്തിനിടെ സ്വർണത്തിന് 1700 രൂപയുടെ വർധനവാണ് ഉണ്ടായത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ഇവിടെയും പ്രതിഫലിച്ചത്.