Short Vartha - Malayalam News

രണ്ടു ദിവസത്തെ ഇടിവിനു ശേഷം തിരിച്ചു കയറി സ്വർണ വില

ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 53,560 രൂപയായി. ഗ്രാമിന് 35 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,695 രൂപയായി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്.