Short Vartha - Malayalam News

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 960 രൂപ വര്‍ധിച്ച് 54,600 രൂപയായി. ഗ്രാമിന് 120 രൂപ ഉയര്‍ന്ന് 6825 രൂപയായി. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. വെള്ളിയുടെ വിലയില്‍ 3 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 93 രൂപയായി.