Short Vartha - Malayalam News

സ്വര്‍ണവില കുതിക്കുന്നു; പവന് 400 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 400 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കൂടി 6720 രൂപയായി. വെള്ള ഗ്രാമിന് 2 രൂപ വര്‍ധിച്ച് 91 രൂപക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഓണവും വിവാഹ സീസണുമായതിനാല്‍ കേരളത്തില്‍ സ്വര്‍ണ വ്യാപാരം നല്ല രീതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്.