Short Vartha - Malayalam News

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 53,720 രൂപ

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 160 രൂപ വര്‍ധിച്ച് 53,720 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 6715 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെവരെ 53,560 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് ഇന്ന് വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.