Short Vartha - Malayalam News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

ഇന്ന് പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയായി. 6705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ 280 രൂപ വര്‍ധിച്ചിരുന്നു. അതിന് പിന്നാലെയാണ് നേരിയ കുറവ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 7നാണ് ഇതിന് മുമ്പ് അവസാനം സ്വര്‍ണവില കുറഞ്ഞിരുന്നത്. കഴിഞ്ഞ മാസം സ്വര്‍ണവില കൂടിയും കുറഞ്ഞു നില്‍ക്കുകയായിരുന്നു.