Short Vartha - Malayalam News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

ഒരു പവന് ഇന്ന് 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 51,560 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6445 രൂപയുമായി. ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് 55,000 രൂപയിലെത്തി നിന്നിരുന്ന സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 17നായിരുന്നു സര്‍വകാല റെക്കോര്‍ഡായ 55,000 രൂപയിലെത്തിയത്.