Short Vartha - Malayalam News

കേന്ദ്ര ബജറ്റില്‍ അതൃപ്തി; നാല് മുഖ്യമന്ത്രിമാര്‍ നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും

2024-25 ലെ കേന്ദ്ര ബജറ്റ് വിവേചനപരവും അപകടകരവുമാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ (കര്‍ണാടക), രേവന്ത് റെഡ്ഡി (തെലങ്കാന), സുഖ്‌വീന്ദര്‍ സുഖു (ഹിമാചല്‍ പ്രദേശ്) എന്നിവര്‍ ജൂലൈ 27ന് ചേരുന്ന നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പ്രതിഷേധ സൂചകമായി നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അറിയിച്ചു. കേന്ദ്ര ബജറ്റില്‍ NDA ഇതര സര്‍ക്കാരുകളെ അവഗണിച്ചെന്ന് ആരോപിച്ച് ഇന്ത്യാ മുന്നണിയും ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിക്കും.