Short Vartha - Malayalam News

നീതി ആയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മമത ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ നിന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്റെ മൈക്ക് മ്യൂട്ട് ചെയ്തു. എന്നെ അഞ്ച് മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവദിച്ചുള്ളൂ. എനിക്ക് മുന്‍പ് വന്ന ആളുകള്‍ 10-20 മിനിറ്റ് സംസാരിച്ചു. ഞാന്‍ മാത്രമാണ് പ്രതിപക്ഷത്ത് നിന്ന് പങ്കെടുത്തത്, എന്നിട്ടും എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇത് അപമാനിക്കുന്നതിന് സമമാണെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.