Short Vartha - Malayalam News

വനിതാ ഡോക്ടറുടെ കൊലപാതകം: TMC നേതാവ് ജവഹർ സിർകാർ രാജ്യസഭാ MP സ്ഥാനം രാജിവെച്ചു

കൊൽക്കത്തയിലെ ആർജി.കർ ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാൾ സർക്കാർ വിഷയം കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് ജവഹർ സിർകാർ രാജ്യസഭാംഗത്വം രാജിവെക്കുന്നു എന്നറിയിച്ച് മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തയച്ചു. 2021 ലാണ് തൃണമൂൽ കോൺഗ്രസ് MP യായി സിർകാർ രാജ്യസഭയിലെത്തിയത്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിലും പ്രശ്‌നം പരിഹരിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതിലും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.