Short Vartha - Malayalam News

ഡോക്ടർമാരുടെ സമരം തുടരുന്നതോടെ രാജിസന്നദ്ധത അറിയിച്ച് മമത ബാനർജി

ആർജി. കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകവേ, മുഖ്യമന്ത്രി പദവി ഒഴിയാൻ തയാറാണെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സമരം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുമായി ഇന്ന് നടക്കാനിരുന്ന ചർച്ച തത്സമയം സംപ്രേക്ഷണം ചെയ്യണം എന്നായിരുന്നു ഡോക്ടർമാരുടെ ആവശ്യം. എന്നാൽ ഈ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് ഡോക്ടർമാർ ചർച്ചയ്ക്ക് എത്തിയില്ല. ഡോക്ടർമാരുമായുള്ള ചർച്ച മുടങ്ങിയതിനു പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണു മമതയുടെ പ്രതികരണം. ആര്‍ജി. കര്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കുകതന്നെയാണ് തന്‍റെയും ആവശ്യമെന്നും മമത പറഞ്ഞു.