Short Vartha - Malayalam News

ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന് നേട്ടം; 10 സീറ്റുകളില്‍ വിജയിച്ചു

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷസഖ്യം ഇന്ത്യയ്ക്ക് മിന്നും വിജയം. 10 സീറ്റില്‍ ഇന്ത്യാ സഖ്യം വിജയിച്ചപ്പോള്‍ BJPക്ക് രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം നടത്തിയ മുന്നേറ്റമാണ് ഉപതിരഞ്ഞെടുപ്പ് ഫലവും സൂചിപ്പിക്കുന്നത്.