Short Vartha - Malayalam News

കെജ്‌രിവാളിന്റെ ആരോഗ്യനില വഷളാകുന്നു; പ്രതിഷേധവുമായി ഇന്ത്യാ സഖ്യം

തിഹാര്‍ ജയിലിനുള്ളില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനില വഷളാകുന്നുവെന്ന വിഷയം ഉന്നയിച്ച് ഇന്ത്യാ സഖ്യം ജൂലൈ 30ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ റാലി സംഘടിപ്പിക്കുമെന്ന് AAP അറിയിച്ചു. ജൂണ്‍ 3 നും ജൂലൈ 7 നും ഇടയില്‍ കെജ്‌രിവാളിന്റെ ഷുഗര്‍ ലെവല്‍ 26 തവണ കുറഞ്ഞു. കെജ്‌രിവാളിനെ ജയിലില്‍ വച്ച് കൊല്ലാന്‍ BJP ഗൂഢാലോചന നടത്തുകയാണെന്നും BJP നേതൃത്വം നല്‍കുന്ന കേന്ദ്രവും ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയും മുഖ്യമന്ത്രിയുടെ ജീവിതം വെച്ച് കളിക്കുകയാണെന്നും AAP ആരോപിച്ചു.