Short Vartha - Malayalam News

കേന്ദ്ര ബജറ്റ്: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍

കാര്‍ഷിക മേഖലയ്ക്കായി 1.52 ലക്ഷം കോടി രൂപ വകയിരുത്തി. 6 കോടി കര്‍ഷകരുടെയും ഭൂമിയുടെയും വിവരം ശേഖരിക്കുകയും വിവരങ്ങള്‍ കര്‍ഷകഭൂമി രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ വിള സര്‍വേ നടപ്പാക്കും. കാലാവസ്ഥ മാറ്റത്തെ ചെറുക്കാനുള്ള പുത്തന്‍ വിളകള്‍ വികസിപ്പിക്കാനും കാര്‍ഷിക രംഗത്ത് ഗവേഷണത്തിനും പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കൊണ്ടു വരും.